27 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
വളാഞ്ചേരി: കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് എത്തിച്ച 27 ഗ്രാം എം.ഡി.എം.എയുമായി ഡ്രൈവർമാർ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. ടാക്സി ഡ്രൈവർ മൂർക്കനാട് സ്വദേശി വിശാരത്തെപറമ്പ് ഫഹദ് (27), എറണാകുളത്തെ യൂബർ ടാക്സി ഡ്രൈവർ തിരുവേഗപ്പുറ സ്വദേശി പണിക്കവീട്ടിൽ ഫാസിൽ (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തിരുവേഗപ്പുറ, പട്ടാമ്പി, പുറമണ്ണൂർ, കൊടുമുടി എന്നിവിടങ്ങളിലെ കോളജുകൾ കേന്ദ്രീകരിച്ചും അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും വിൽപന നടത്താൻ എത്തിച്ചതായിരുന്നു എം.ഡി.എം.എ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിൽ വളാഞ്ചേരി ടൗണിലാണ് ഇരുവരും പിടിയിലായത്. കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
വളാഞ്ചേരി എസ്. എച്ച്. ഒ ബഷീർ ചിറക്കലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജോബ്, ജയപ്രകാശ്, രാജേഷ് എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.