9.4 ഗ്രാം എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശി പിടിയിൽ
text_fieldsഖലീൽ
വണ്ടൂർ: വിൽപനക്കായി കൈവശം വെച്ച 9.4 ഗ്രാം എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശി പൊലീസ് പിടിയിൽ. മാരാൻ തൊടിക ഖലീൽ (41) ആണ് ഡാൻസാഫ് എസ്.ഐ കെ.ആർ. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കുറ്റിയിൽ നെല്ലിക്കുന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പിടിയിലായത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഇയാൾ എം.ഡി.എം.എ വിൽപന നടത്തിയിരുന്നത്.
വിൽപനക്കും സംഘം ചേർന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വിൽപനയിലൂടെ നേടിയ 23,400 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്ക് എം.ഡി.എം.എ ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സി.പി.ഒ മാരായ സിം.എം. മഹേഷ്, പി.പി. നിധേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


