സി.പി.എം പാർട്ടി കോൺഗ്രസ്: ലോഗോ ഒരുക്കിയത് തിരുവാലി സ്വദേശി
text_fieldsതിരുവാലി സ്വദേശി മനു കള്ളിക്കാട് തയാറാക്കിയ സി.പി.എം 23ാം പാർട്ടി കോൺഗ്രസ് ലോഗോ
വണ്ടൂർ: ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിന്റെ ലോഗോ തയാറാക്കിയതിന്റെ ആവേശത്തിലാണ് തിരുവാലി സ്വദേശിയും ചിത്രകാരനുമായ മനു കള്ളിക്കാട്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ലോഗോ പ്രകാശനം ചെയ്തത്. ബയോഗ്രഫിക്കൽ കൊളാഷ് എന്ന ദൃശ്യാവിഷ്കാരത്തിൽ വിദഗ്ധനായ മനു കള്ളിക്കാടിന് അഞ്ചു തവണ ലിംകാ ബുക്സ് ഓഫ് റെക്കോഡ്സിലും ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോഡ്സിലും ഇടം നേടാൻ സാധിച്ചിട്ടുണ്ട്. ഇ.കെ. അയമുവിന്റെ കഥ പറയുന്നതും ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചോപ്പ് സിനിമയുടെ കലാസംവിധാനം നിർവഹിക്കുന്നതും മനു കള്ളിക്കാടാണ്. പുരോഗമന കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.