‘മാധ്യമം’ ഹെൽത്ത് കെയറിന് ചെറുകോട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിന്റെ കൈത്താങ്ങ്
text_fieldsവണ്ടൂർ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ചെറുകോട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ ലീഡർമാരായ വി.കെ. സിൻഷാ, പി. നഹദ്, അസിസ്റ്റന്റ് ഹെഡ് മിസ്ട്രെസ് എ.എം. ബുഷ്റ എന്നിവരിൽനിന്ന് ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ മിഷ് മാഹ് അലി, ഫാത്തിമ സൻഹ, കെൻസ ഫാത്തിമ, ഇസ്സ നൗറിൻ, അമർ സയാൻ, മുഹമ്മദ് ഷാബിൻ, ഇനാറ ഐൻ, നുഹാദ് സ്കൂൾ ബെസ്റ്റ് മെൻറ്റർ എം. ബിന്ദു എന്നിവർക്ക് ‘മാധ്യമ’ത്തിന്റെ മെമെന്റോ നൽകി. സ്കൂൾ സെക്രട്ടറി കെ. അബ്ദുൽ മജീദ്, പി.ടി.എ പ്രസിഡന്റ് കെ.പി. അമീന, സ്റ്റാഫ് സെക്രട്ടറി വി.പി. ഹഫ്സത്ത് എന്നിവർ സംബന്ധിച്ചു.