പൊലിമ പകർന്ന് പാലേമഠത്തെ പൂേന്താട്ടം
text_fieldsവണ്ടൂർ പാലേമഠത്ത് ഒരുക്കിയ ചെണ്ടുമല്ലിത്തോട്ടം
വണ്ടൂർ: പാലേമഠത്ത് ഒരുക്കിയ ചെണ്ടുമല്ലിത്തോട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. ദിവസേന നിരവധി കുടുംബങ്ങളാണ് ഇവിടെ കാഴ്ച കാണാനെത്തുന്നത്. പത്തേക്കർ പാട്ടക്കൃഷിയിൽ രണ്ട് ഏക്കറിൽ സൂര്യകാന്തി, മൂന്ന് ഏക്കറിൽ ചെണ്ടുമല്ലി പൂക്കൾ, അഞ്ചേക്കറിൽ തണ്ണിമത്തനും പച്ചക്കറികളും ഉൾപ്പെടുന്നതാണ് സമ്മിശ്ര കൃഷി. കരുവാടൻ കബീറാണ് പത്തേക്കറിൽ നയനമനോഹര കാഴ്ച ഒരുക്കിയത്.
ഇവിടെ സൂര്യകാന്തിപ്പൂക്കൾ അതിമനോഹരമായി വിടർന്നുനിൽക്കുകയാണ്. തൊട്ടടുത്തായി ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ. അൽപം മാറി വിളവെടുക്കുന്ന തണ്ണിമത്തൻ. കൂടെ കക്കരി, ചീര, കിയാർ മുതലായവ. വരമ്പൻകല്ല് സ്വദേശിയും കർഷകനുമായ കരുവാടൻ കബീർ ഇത്തവണ കൃഷി ഇറക്കിയിരിക്കുന്നത് 15 ലക്ഷം രൂപ ചെലവിലാണ്.


