Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightരോഗികൾക്ക് വണ്ടൂർ...

രോഗികൾക്ക് വണ്ടൂർ ഗ്രെയ്‌സ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്

text_fields
bookmark_border
രോഗികൾക്ക് വണ്ടൂർ ഗ്രെയ്‌സ് പബ്ലിക് സ്കൂൾ  വിദ്യാർഥികളുടെ കൈത്താങ്ങ്
cancel
camera_alt

‘മാധ്യമം ഹെൽത്ത് കെയർ പദ്ധതി’യിലേക്ക് വണ്ടൂർ ഗ്രെയ്‌സ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ

സ്വരൂപിച്ച തുക പ്രിൻസിപ്പൽ ടി. ഫ്രാൻസിലയിൽനിന്ന് ‘മാധ്യമം’ മലപ്പുറം റെസിഡന്റ് എഡിറ്റർ

ഇനാം റഹ്മാൻ ഏറ്റുവാങ്ങുന്നു

Listen to this Article

വണ്ടൂർ: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് വണ്ടൂർ ഗ്രെയ്‌സ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ പ്രിൻസിപ്പൽ ടി. ഫ്രാൻസിലയിൽനിന്ന് മാധ്യമം മലപ്പുറം റെസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ തുക ഏറ്റുവാങ്ങി. 1,63,010 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.

കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ മിനിഷാ മെഹ്റിൻ, എൻ. ഐസ ഫാത്തിമ, സി.കെ. നുഹ മറിയം, ഫിൽസ, സി.ടി. റയ, എ.എൻ. അമല, അസാലിയ, പി. മിജ്‍വാദ്, ഇന മെഹ്റിൻ, തൈമൂർ അലി, എ.പി. ഇസ്‌ലാഹ് ലയാൽ, ഇസ്സ സഊദ്, ശസ സഊദ്‌, നൂഹ് അയ്മൻ, അസ്സാൻ ബിൻ സൈൻ, ആഖിഫ് എം. ഫെർമി, നസ്മിയ നസീൽ എന്നിവർക്കും സ്കൂളിലെ മികച്ച മെന്റർ തസ്‌നീം ടീച്ചർക്കും മാധ്യമം ഉപഹാരം നൽകി ആദരിച്ചു.

പ്രിൻസിപ്പൽ ടി. ഫ്രാൻസില, വൈസ് പ്രിൻസിപ്പൽ കുമാരി സിന്ധു, അഡ്മിനിസ്ട്രേറ്റർ മിസ്ഹബ് ബഷീർ, ഹൈസ്കൂൾ ഹെഡ് മിസ്ട്രെസ്സ് എൻ. ഷംല, ഫ്ലൈ ഹൈ എച്ച്.ഒ.ഡി ഷൈല അബ്ദുൽ ജബ്ബാർ, സ്കൂൾ ഹെഡ് ബോയ് എം. ഹാദി മുഹമ്മദ്‌, ഹെഡ് ഗേൾ എൻ. റസ്‍വ, സ്കൂൾ ഹെൽത്ത്‌ കെയർ കോഓഡിനേറ്റർ ഷഹ്‍ല ഷെറിൻ, ഹെൽത്ത്‌ കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു

Show Full Article
TAGS:Local News Malappuram News madhyamam health care 
News Summary - Wandoor Grace Public School students lend a helping hand to patients
Next Story