ഫാഷിസത്തെ വളർത്തുന്ന നിലപാടുകളിൽനിന്ന് സി.പി.എം പിന്തിരിയണം –ടി. ആരിഫലി
text_fieldsജമാഅത്തെ ഇസ്ലാമി വാഴക്കാട് ഏരിയ കമ്മിറ്റി മുണ്ടുമുഴിയിൽ സംഘടിപ്പിച്ച ആശയ സംവാദം അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യുന്നു
വാഴക്കാട്: ഇസ്ലാമോഫോബിയയും മുസ്ലിം വിരുദ്ധ നിലപാടുകളും സ്വീകരിച്ച് സി.പി.എം നടത്തുന്ന പ്രചാരണങ്ങൾ ഫാഷിസ്റ്റ് ശക്തികൾക്കാണ് ഗുണം ചെയ്യുകയെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി.
'ഇസ്ലാം: ആശയസംവാദത്തിെൻറ സൗഹൃദ നാളുകൾ' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച കാമ്പയിെൻറ ഭാഗമായി വാഴക്കാട് ഏരിയ കമ്മിറ്റി മുണ്ടുമുഴിയിൽ സംഘടിപ്പിച്ച ആശയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയിൽ പദ്ധതിയിലൂടെ കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്ന ജനങ്ങൾ കക്ഷി- രാഷ്ട്രീയത്തിനതീതമായി പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതിെൻറ പേരിൽ ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിക്കുന്നവർ നന്ദിഗ്രാമും സിംഗൂരും മറന്നുപോവരുതെന്ന് ആരിഫലി പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ, അബ്ദുൽ ഖാദർ കീഴുപറമ്പ്, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.