അവർ കൺനിറയെ കണ്ടു, വിമാനത്താവളം
text_fieldsവാഴക്കാട് പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർഥികൾ കരിപ്പൂർ വിമാനത്താവളം സന്ദർശിച്ചപ്പോൾ
വാഴക്കാട്: കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച് വാഴക്കാട് പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർഥികൾ. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 10 വരെ വിമാനത്താവളത്തിൽ എത്തിയതും പുറപ്പെടുന്നതുമായ വിമാനങ്ങൾ കാണാനായ സന്തോഷത്തിലാണ് വിദ്യാർഥികൾ. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയയുടെ അഭ്യർഥന പരിഗണിച്ച് വിദ്യാർഥികൾക്ക് വിമാനത്താവളം കാണാനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കി. ബഡ്സ് സ്കൂൾ വിദ്യാർഥികളുമായി വിമാനത്താവള അധികൃതർ ഏറെ നേരം സംവദിച്ചു.
വി.പി. നിഷീദ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷരീഫ ചിങ്ങംകുളത്തിൽ, ജൈസൽ എളമരം, പി.ടി.എ പ്രസിഡന്റ് ആലിക്കുട്ടി ഊർക്കടവ്, ശ്രീലത, ബിന്ദു എന്നിവർ കുട്ടികളെ അനുഗമിച്ചു.