കായകൽപ് അവാർഡ് തിളക്കത്തിൽ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം
text_fieldsവാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം
വാഴക്കാട്: സംസ്ഥാന കായകൽപ് അവാർഡിന്റെ തിളക്കത്തിൽ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ അവാർഡാണിത്. രണ്ട് രക്ഷം രൂപയാണ് സമ്മാനത്തുക.
കേരളത്തിലെ ജില്ല ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാമികാരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽനിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ് അവാർഡ് നൽകുന്നത്. മെഡിക്കൽ ഓഫിസർ ഡോ. ബൈജുവിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. ഇദ്ദേഹം ഓമാനൂർ കമ്യൂണിറ്റി അശുപത്രിയിൽ മെഡിക്കൽ ഓഫിസറായിരിക്കെ അവിടെയും ഇതേ അവാർഡ് എത്തിച്ചിരുന്നു.