വഴിക്കടവിൽ പക്ഷികൾ കൂട്ടത്തോടെ ചാവുന്നു
text_fieldsവഴിക്കടവ് വള്ളിക്കാട് പാടശേഖരത്ത് അവശയായി കണ്ട കൊറ്റികളിലൊന്ന്
നിലമ്പൂർ: വഴിക്കടവിൽ പക്ഷികൾ കൂട്ടത്തോടെ ചാവുന്നു. വള്ളിക്കാട് എസ്.എൻ.ഡി.പി കുന്നിന് സമീപത്തെ പാടശേഖരത്താണ് കൊറ്റികൾ കൂട്ടത്തോടെ ചാവുന്നത്. നാലു ദിവസത്തിനുള്ളിൽ പത്തിലധിക്കം കൊറ്റികൾ ചത്തു. പറക്കാൻ കഴിയാതെ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് ചാവുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അഞ്ചോളം കൊറ്റികൾ ഇപ്പോഴും പറക്കാനാവാതെ അവശയായി കിടക്കുന്നുണ്ട്. കാരണം എന്താണെന്ന് വ്യക്തമല്ല. ചുറ്റും നെൽപാടങ്ങളും ചതുപ്പ് സ്ഥലങ്ങളുമാണ്. നെൽപാടത്ത് കർഷകർ ആരും മരുന്ന് അടിച്ചിട്ടില്ല. പക്ഷികൾ കൂട്ടത്തോടെ ചാവുന്നത് പ്രദേശവാസികളിൽ ആശങ്കപരത്തിയിട്ടുണ്ട്.