ഗാർഹിക പീഡനം: യുവാവ് അറസ്റ്റിൽ
text_fieldsനൗഫൽ
വഴിക്കടവ്: ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നതായ പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് മണൽപ്പാടം സ്വദേശി ആലായി നൗഫലിനെയാണ് (32) വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. പ്രണയിച്ച് വിവാഹം കഴിച്ച സ്ത്രീയുടെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതാണ് ഉപദ്രവത്തിന് കാരണം. ഭാര്യയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ മുമ്പ് കേസ് എടുത്തിരുന്നു.
ഈ കേസ് നിലമ്പൂർ കോടതിയിൽ നടന്നുവരുകയാണ്. ഇതിനിടെയാണ് പരാതിക്കാരിയെ വീണ്ടും ഉപദ്രവിക്കുകയും കോടതി ഉത്തരവ് ലംഘിച്ച് പ്രതി പരാതിക്കാരി താമസിക്കുന്ന വീട് പ്രതിയുടെ ഉമ്മയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. എസ്.ഐ കെ.ജി. ജോസ്, പൊലീസുകാരായ കെ.സി. ഗീത, റിയാസ് ചീനി, വിനീഷ് മാന്തൊടി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.