പുത്തരിപ്പാടത്ത് പുള്ളിപ്പുലിയിറങ്ങി
text_fieldsഷബീബ് മൊബൈൽ ഫോണിൽ പകർത്തിയ പുലിയുടെ ചിത്രം
വഴിക്കടവ്: കാരക്കോട് പുത്തരിപ്പാടത്ത് പുള്ളിപ്പുലി ഇറങ്ങി. പുത്തരിപ്പാടം ശ്മശാന റോഡിലെ അമ്പാട് കുടിയിൽ ഷബീബ് വെള്ളിയാഴ്ച പുലർച്ച വീട്ടുമുറ്റത്തുകൂടെ കടന്നുപോയ പുള്ളിപ്പുലിയുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്തി. ഷബീബിന്റെ വളർത്ത് പൂച്ചയെ രണ്ടാഴ്ച മുമ്പ് മുറ്റത്ത് കൊന്നിട്ട നിലയിൽ കണ്ടെത്തിയിരുന്നു. സമീപം പുലിയുടെതെന്ന് സംശയിക്കുന്ന കാൽപാടുകളുമുണ്ടായിരുന്നു.
വീട്ടുമുറ്റത്തെ മുയൽകൂടിന് സമീപം പുലിയുടെതെന്ന് തോന്നിക്കുന്ന കാൽപാടുകളുണ്ടായിരുന്നു. ഇരുമ്പ് കൂട്ടിലാണ് മുയലുകളെ വളർത്തിയിരുന്നത്. സംശയം തോന്നിയ ശബീബ് രണ്ടു ദിവസമായി രാത്രി കാവലിരിക്കുന്നതിനിടെയാണ് പുലർച്ച പുലി നടന്നുപോകുന്നത് കണ്ടത്. പുലി ഇറങ്ങിയതറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്.