Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി​രി​ഞ്ഞു കു​ഞ്ഞി​ളം...

വി​രി​ഞ്ഞു കു​ഞ്ഞി​ളം കൈ​ക​ളി​ല്‍ ശാ​സ്ത്ര​വി​സ്മ​യ​ങ്ങ​ള്‍; 56 പോ​യ​ന്റു​മാ​യി വേ​ങ്ങ​ര ഉ​പ​ജി​ല്ല മു​ന്നി​ല്‍

text_fields
bookmark_border
വി​രി​ഞ്ഞു കു​ഞ്ഞി​ളം കൈ​ക​ളി​ല്‍ ശാ​സ്ത്ര​വി​സ്മ​യ​ങ്ങ​ള്‍; 56 പോ​യ​ന്റു​മാ​യി വേ​ങ്ങ​ര ഉ​പ​ജി​ല്ല മു​ന്നി​ല്‍
cancel

കോട്ടക്കല്‍: കൗമാരപ്രതിഭകളുടെ കുഞ്ഞിളംമനസ്സുകളില്‍ വിരിഞ്ഞ വിസ്മയച്ചെപ്പുകള്‍ തുറന്ന 37ാമത് ജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനം അവിസ്മരണീയം. ആതിഥേയരായ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലും ക്ലാരി ജി.യു.പി സ്‌കൂളിലും മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 256 പോയന്റുമായി വേങ്ങര ഉപജില്ല ജൈത്രയാത്ര ആരംഭിച്ചു. 239 പോയന്റുമായി മഞ്ചേരി രണ്ടാംസ്ഥാനത്തും 226 പോയന്റോടെ കൊണ്ടോട്ടി മൂന്നാം സ്ഥാനത്തുമാണ്. 216 പോയന്റുളള മങ്കടയാണ് തൊട്ടുപിന്നിലുള്ളത്.

സ്കൂള്‍ തലത്തില്‍ മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് (90) ആണ് മുന്നില്‍. മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് (84), വെള്ളിയഞ്ചേരി എ.എസ്.എം.എച്ച്.എസ് (84) സ്‌കൂളുകളാണ് തൊട്ടുപിന്നിലുള്ളത്. ഇതോടൊപ്പം 52 വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളുകളിലെ 364 കുട്ടികള്‍ പങ്കെടുക്കുന്ന (കുറ്റിപ്പുറം മേഖല) വിദ്യാർഥികള്‍ മാറ്റുരക്കുന്ന നൈപുണ്യമേളയും ആകര്‍ഷകമായി. ജില്ല ശാസ്‌ത്രോത്സവം എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ സലാഹുദ്ദീന്‍ പുല്ലത്ത്, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ഇ. ഷറഫുദ്ദീന്‍, പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് ബീഗം തൈക്കാടന്‍, ബഷീര്‍ പൂഴിക്കല്‍, പ്രമോദ് വാഴങ്കര എന്നിവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Malappuram science fest sub district 
News Summary - Vengara Leads science fest
Next Story