Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightആളില്ലാത്ത വീട്...

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം: പ്രതി പിടിയിൽ
cancel
camera_alt

നൗ​ഫ​ൽ ഷെയ്ഖ്

വേ​ങ്ങ​ര: മേ​യ് 23ന് ​അ​ർ​ധ​രാ​ത്രി വേ​ങ്ങ​ര ഇ​ല്ലി​പ്പി​ലാ​ക്ക​ലി​ലു​ള്ള ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് പ​ണ​വും ആ​ഡം​ബ​ര വാ​ച്ചും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. പ​റ​മ്പി​ൽ വീ​ട്ടി​ൽ ജം​ഷാ​ദി​ന്റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി മൂ​വാ​റ്റു​പു​ഴ പെ​ഴ​ക്ക​പ്പി​ള്ളി മു​ട​വൂ​ർ പാ​ണ്ടി​യാ​ർ​പ്പി​ള്ളി വീ​ട്ടി​ൽ നൗ​ഫ​ൽ ഷെ​യ്ഖി​നെ​യാ​ണ് (39) മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു, വേ​ങ്ങ​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ക്കാ​ട് വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​രി, അ​രീ​ക്കോ​ട്, മ​ങ്ക​ട പെ​രി​ന്ത​ൽ​മ​ണ്ണ, താ​നൂ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക​ള​വു കേ​സു​ക​ൾ ഉ​ൾ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് വീ​ണ്ടും മോ​ഷ​ണം ന​ട​ത്തി​യ​ത്. ബം​ഗാ​ളി​ൽ​നി​ന്ന് വി​വാ​ഹം ചെ​യ്ത് അ​വി​ടെ സ്ഥി​ര താ​മ​സ​മാ​ക്കി​യ പ്ര​തി കേ​ര​ള​ത്തി​ൽ വ​ന്ന് മോ​ഷ​ണം ന​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.

വേ​ങ്ങ​ര സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ, ഷ​ബീ​ർ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ ദി​നേ​ഷ് ഇ​രു​പ്പ​ക്ക​ണ്ട​ൻ, ര​ഞ്ജി​ത്ത് രാ​ജേ​ന്ദ്ര​ൻ, ബി​ജു, ജ​സീ​ർ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:house robbery Arrest vengara Crime News 
News Summary - Arrest on house robbery
Next Story