വിവാഹവീട്ടിൽ കണ്ടുമുട്ടി വേങ്ങരയിലെ സ്ഥാനാർഥികൾ
text_fieldsവേങ്ങര മണ്ഡലം എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളായ പി. ജിജിയും പി.കെ കുഞ്ഞാലിക്കുട്ടിയും വിവാഹച്ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ
കോട്ടക്കൽ (മലപ്പുറം): വധൂവരന്മാരെ ആശീർവദിക്കാനും വോട്ടഭ്യർഥിക്കാനും ഇടത്-വലത് മുന്നണി സ്ഥാനാർഥികളെത്തി. കോട്ടക്കൽ ആട്ടീരി നൂഞ്ഞടാൻ കൃഷ്ണൻ-യശോദ ദമ്പതികളുടെ മകൾ രേഷ്മയുടെ വിവാഹത്തിനാണ് വേങ്ങര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും എൽ.ഡി.എഫ് സ്ഥാനാർഥി പി. ജിജിയും എത്തിയത്.
വയനാട് മേപ്പാടി സ്വദേശി സുധീഷാണ് വരൻ. ഇരുവരും വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുത്തു. അൽപനേരം സൗഹൃദ സംഭാഷണം നടത്തിയാണ് സ്ഥാനാർഥികൾ മടങ്ങിയത്. പ്രാദേശികനേതാക്കളും ഒപ്പമുണ്ടായിരുന്നു.