Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2025 4:38 AM GMT Updated On
date_range 2025-08-06T10:08:10+05:30ചോലക്കുണ്ട് സ്കൂൾ കെട്ടിടത്തിനരികിലെ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചു
text_fieldscamera_alt
പറപ്പൂർ -ചോലക്കുണ്ട് ഗവ. യു.പി സ്കൂൾ കെട്ടിടത്തോട് ചാരി കടന്നുപോവുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നു
വേങ്ങര: സ്കൂൾ കെട്ടിടത്തിന് ചാരി കടന്നുപോവുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചു. പറപ്പൂർ -ചോലക്കുണ്ട് ഗവ. യു.പി സ്കൂൾ കെട്ടിടത്തോട് ചാരിയാണ് വൈദ്യുതി ലൈൻ കടന്നുപോയിരുന്നത്.
‘അപകടം കണ്ണകലെ’ എന്ന തലക്കെട്ടിൽ ചിത്രസഹിതം ഈ അപകടാവസ്ഥ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെംബർ നാസർ പറപ്പൂരിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അധികൃതർക്ക് പരാതി നൽകുകയും അദ്ദേഹം ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അപകടാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
Next Story