വേങ്ങരയിൽ ഒരു കോടി രൂപയുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് മുനീർ
വേങ്ങര: സ്കൂട്ടറിൽ കടത്തുകയായിരുന്ന ഒരു കോടി രൂപയുമായി യുവാവ് വേങ്ങര പൊലീസിന്റെ പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറാണ് (39) കൂരിയാട് ദേശീയപാത ജങ്ഷനിൽ അടിപ്പാലത്തിന് സമീപം വാഹനപരിശോധനക്കിടെ പിടിയിലായത്. സ്കൂട്ടറിന്റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചും ഡിക്കിയിലുമായാണ് പണം കടത്തിയിരുന്നത്.
വേങ്ങരയിൽ വിതരണത്തിനെത്തിച്ചതാണെന്ന് പൊലീസ് പറയുന്നു. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി കെ.എം ബിജുവിന്റെ നിർദ്ദേശപ്രകാരം വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേന്ദ്രൻ നായർ, സനൂപ്, സ്മിജു, ലിബിൻ എന്നിവരാണ് വാഹനപരിശോധന നടത്തിയത്.