തണ്ണിമത്തൻ വിളവെടുപ്പ്
text_fieldsദാറുൽ ഇസ്ലാം അൽ ബദ്്രിയ്യ മൂച്ചിക്കലിൽ നടത്തിയ
തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ്
കാളികാവ്: ദാറുൽ ഇസ്ലാം അൽ ബദ്രിയ്യയുടെയും മൂച്ചിക്കൽ റൗദത്തുൽ ഉലൂം ഇസ്ലാമിക് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് നടന്നു. റൗദത്തുൽ ഉലൂം മുദരിസ് മുബശിർ സഖാഫിയുടെ അധ്യക്ഷതയിൽ കാളികാവ് പഞ്ചായത്ത് കൃഷി വകുപ്പ് ഓഫിസർ വി.എം. സമീർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. കാളികാവ് പഞ്ചായത്ത് ഭരണസമിതി അംഗം ജിംഷാദ് മുഖ്യാതിഥിയായി.
മുഹമ്മദലി മൂച്ചിക്കൽ, അബ്ദുറഷീദ് സഖാഫി ചോക്കാട് എന്നിവരാണ് കൃഷി പരിചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദാറുൽ ഇസ്ലാം ബദ്രിയക്കു കീഴിൽ കാളികാവ്, ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ 2500 നേന്ത്രവാഴ, മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കപ്പ തുടങ്ങി വിവിധയിനം കൃഷികൾ വിജയകരമായി നടന്നുവരുന്നുണ്ട്.


