എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
text_fieldsകൊണ്ടോട്ടി: വില്പനക്കായി വീട്ടില്‍ സൂക്ഷിച്ച മാരക രാസ ലഹരി വസ്തുവായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്ന് പിടികൂടി. കൊണ്ടോട്ടി ചുങ്കം സ്വദേശി ഓടക്കല്‍ അഫ്സല് അലിയാണ് (36) അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കുറുപ്പത്ത് പൂളക്കത്തൊടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനയില്‍ 35 ഗ്രാം എം.ഡി.എം.എയും 3.86 കിലോ കഞ്ചാവും കണ്ടെടുത്തു. 32000 രൂപയും ലഹരി വസ്തുക്കള്‍ അളക്കാനുപയോഗിക്കുന്ന ഇലക്ട്രിക്ക് ത്രാസുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ അഫ്സല് അലിയുടെ പേരില്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമ കേസും എക്സൈസില്‍ ലഹരി കടത്ത് കേസും നിലവിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇൻസ്പെക്ടര്‍ പി.എം. ഷമീര്‍, സബ് ഇൻസ്പെക്ടര്‍ ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയന്‍, സുബ്രഹ്മണ്യന്, സബീഷ്, കൊണ്ടോട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ അജിത്ത്, ശുഭ, രഞ്ജു, ഷിബു എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.