തീക്കളി...; 12 ഏക്കർ പുൽക്കാട് കത്തിനശിച്ചു
text_fieldsമുതലമട കുറ്റിപ്പാടത്ത് തീയണക്കുന്ന അഗ്നിരക്ഷാ ഉദ്യോഗസ്ഥർ
മുണ്ടൂർ: പൊരിയാനിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അഗ്നിബാധ. സ്വകാര്യ വ്യക്തിയുടെ ഒമ്പത് ഏക്കർ സ്ഥലത്തെയും തൊട്ടടുത്ത സർക്കാർ വനത്തിലെ മൂന്ന് ഏക്കർ ഭാഗത്തും പുൽക്കാട് കത്തി ചാമ്പലായി. സമീപത്തെ റബർ തോട്ടത്തിലെ കുറച്ച് മരങ്ങളും കത്തി.
മുണ്ടൂർ പൊരിയാനി മനീഷ് ഫിലിപ്പോസിന്റെ പറമ്പിൽ ബുധനാഴ്ച രാവിലെ 11.15നാണ് തീ പിടിത്തമുണ്ടായത്. കോങ്ങാട് നിലയത്തിലെ അഗ്നി രക്ഷാസേന മൂന്ന് മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണമാക്കിയത്. വാഹനം എത്തിക്കാനുള്ള പ്രയാസം കാരണം തീ അടിച്ചുകെടുത്തി.
പൊരിയാനിയിൽ പറമ്പിന് തീപിടിച്ചപ്പോൾ
തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. തീ അണച്ചത് സമീപ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ സഹായകമായി. എസ്.എഫ്.ആർ.ഒ കേശവ പ്രദീപ്, സേന അംഗങ്ങളായ രഞ്ജിത്ത്, സുഭാഷ്, മോഹൻദാസ്, ശശി, സുനിൽ എന്നിവർ തീ അണക്കുന്നതിന് നേതൃത്വം നൽകി.
കുറ്റിപ്പാടത്ത് ഓലക്കുടിൽ കത്തി നശിച്ചു
മുതലമട: കുറ്റിപ്പാടത്ത് ഓലക്കുടിൽ കത്തി നശിച്ചു. പരേതനായ നാരായണന്റെ ഭാര്യ രുക്മണിയുടെ ഓല മേഞ്ഞ വീടാണ് ബുധൻ രാവിലെ കത്തി നശിച്ചത്. വസ്ത്രങ്ങളും അലമാര, കട്ടിൽ തുടങ്ങിയവയും പ്രധാന രേഖകളുമെല്ലാം കത്തിനശിച്ചു. കൊല്ലങ്കോട്നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ അണച്ചു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ വി.പി. സുനിൽ സീനിയർ, ഓഫിസർ വി. സുധീഷ്, എസ്.ഷാജി, ആർ. ശ്രീജിത്ത്, ഹോം ഗാർഡ് കെ. ശ്രീകാന്ത് എന്നിവർ രക്ഷാപ്രവർത്ത നത്തിന് നേതൃത്വം നൽകി. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി.


