12 ദിവസം; ഒറ്റപ്പാലത്ത് ക്ലീൻ കേരള കമ്പനി നീക്കിയത് 242 ടൺ മാലിന്യം
text_fieldsപാലക്കാട്: നഗരം വൃത്തിയായിട്ടിരിക്കുമ്പോഴും ഒറ്റപ്പാലം നഗരസഭയിൽ സ്വകാര്യ സ്ഥാപനം മാലിന്യം കൃത്യമായി എടുത്ത് മാറ്റാതെ എം.സി.എഫിൽ കൂമ്പാരം സൃഷ്ടിച്ചതോടെ ശുചീകരണം നടത്തി ക്ലീൻ കേരള. നഗരസഭയിൽനിന്നും മാലിന്യം നീക്കുന്നതിന് കരാറുള്ള സ്ഥാപനമാണ് ഇവ നീക്കാതെ കൂമ്പാരം സൃഷ്ടിച്ചത്.
ഇതോടെ നിവൃത്തിയില്ലാതെ നഗരസഭ അധികൃതർ സ്വകാര്യ കമ്പനിമായുള്ള കരാർ അവസാനിപ്പിച്ച് ക്ലീൻ കേരളയുമായി പുതിയ കരാർ ഒപ്പ് വെച്ചു. തുടർച്ചായി 12 ദിവസം കൊണ്ട് പൂർണമായും മാലിന്യം നീക്കി ക്ലീൻ കേരള ദൗത്യം പൂർത്തിയാക്കി. 242 ടൺ മാലിന്യമാണ് നീക്കിയത്. എറണാകുളത്ത് നിന്നും പ്രത്യേക വാഹനങ്ങൾ കൊണ്ടുവന്നാണ് ‘ക്ലീൻ മിഷൻ’ പ്രവർത്തനം പൂർത്തിയാക്കിയതെന്ന് ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ആദർശ് ആർ. നായർ പറഞ്ഞു.