Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാവിൻപടിയിൽ 12 അടി...

കാവിൻപടിയിൽ 12 അടി ഉയരമുള്ള ലോകകപ്പ് മാതൃക ഒരുക്കി

text_fields
bookmark_border
കാവിൻപടിയിൽ 12 അടി ഉയരമുള്ള ലോകകപ്പ് മാതൃക ഒരുക്കി
cancel
camera_alt

ലോകകപ്പ് മാതൃക കാരാകുർശ്ശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്യുന്നു

കാരാകുർശ്ശി: ലോകകപ്പ് ഫുട്ബാളിന്‍റെ പ്രചരണാർഥം ജില്ലയിലെ കാരാകുർശ്ശി കാവിൻപടിയിലെ എയിംസ് കലാകായിക വേദി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സിമന്റും കമ്പിയും ഉപയോഗിച്ച് ഏകദേശം 12 അടി ഉയരമുള്ള ലോകകപ്പ് മാതൃക നിർമിച്ചു. വിവിധ രാജ്യങ്ങളുടെ പതാകകൾ അലങ്കരിച്ച വേദിയിൽ ഒരുക്കിയ മാതൃക പ്രദേശവാസികളുടെയും കായികപ്രേമികളുടെയും ശ്രദ്ധ പിടിച്ച് പറ്റി.

ലോകകപ്പ് മാതൃക കാരാകുർശ്ശി പ്രസിഡന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി എം.ജി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് എസ്.സുശാന്ത്, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലി അസ്കർ എന്നിവർ സംസാരിച്ചു. ഫുട്ബാളിന്റെ ആവേശം ജനങ്ങളിലേക്കും പ്രത്യേകിച്ച് യുവതലമുറയിലേക്കും എത്തിക്കുന്നതിനും കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ മാതൃക നിർമിച്ചതെന്ന് സംഘാടകർ പറഞ്ഞു.

Show Full Article
TAGS:localnews Palakkad worldcup 
News Summary - A 12-foot-high World Cup replica was created in Kavinpadikal
Next Story