Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരിമ്പനയുടെ കൂട്ടുകാരൻ...

കരിമ്പനയുടെ കൂട്ടുകാരൻ നവതിയുടെ നിറവിൽ; നാരായണൻ ഇ​തു​വ​രെ ന​ട്ടു വ​ള​ർ​ത്തിയത് 900 ഓ​ളം ക​രി​മ്പ​ന​ക​ൾ

text_fields
bookmark_border
കരിമ്പനയുടെ കൂട്ടുകാരൻ നവതിയുടെ നിറവിൽ; നാരായണൻ ഇ​തു​വ​രെ ന​ട്ടു വ​ള​ർ​ത്തിയത് 900 ഓ​ളം ക​രി​മ്പ​ന​ക​ൾ
cancel
camera_alt

ക​രി​മ്പ​ന നാ​രാ​യ​ണ​ൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കോ​ട്ട​യ്ക്ക് ചു​റ്റും ക​രി​മ്പ​ന​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് ന​ട്ടു​പി​ടി​പ്പി​ച്ച കാ​വ​ൽ​ക്കാ​ര​നെ​പ്പ​റ്റി​യാ​ണ്. കു​ഴ​ൽ​മ​ന്ദം ക​ണ്ണ​നൂ​ർ നാ​രാ​യ​ണ​ന് 90ാം വ​യ​സ്സി​ലും ഓ​ർ​മ​ക​ൾ പാ​ല​ക്കാ​ട​ൻ ക​രി​മ്പ​ന​ക​ളു​ടെ ക​രു​ത്തു​പോ​ലെ ഇ​ന്നും ന​ല്ല തെ​ളി​ച്ചം.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ ടൈ​പ്പി​സ്റ്റാ​യി​രു​ന്ന നാ​രാ​യ​ണ​ൻ 1992ലാ​ണ് പാ​ല​ക്കാ​ട് കോ​ട്ട​യ്ക്ക് ചു​റ്റും ക​രി​മ്പ​ന ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 900 ഓ​ളം ക​രി​മ്പ​ന​ക​ൾ ഇ​തു​വ​രെ ന​ട്ടു ന​ന​ച്ച് വ​ള​ർ​ത്തി. താ​ൻ പൊ​ന്നു​പോ​ലെ പ​രി​പാ​ലി​ച്ച് വ​ന്ന ക​രി​മ്പ​ന​ക​ൾ കു​റേ​യേ​റെ കോ​ട്ട​യ്ക്കു ചു​റ്റു​മു​ള്ള നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​റി​ച്ചു​മാ​റ്റി​യ​ത് നാ​രാ​യ​ണ​ട്ട​നെ ഏ​റ്റ​വും വി​ഷ​മി​പ്പി​ച്ച ഒ​ന്നാ​ണ്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പ്പെ​ട്ടാ​ണ് ക​രി​മ്പ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ മു​റി​ച്ചു​മാ​റ്റു​ന്ന​ത് നി​ർ​ത്തി​വെ​പ്പി​ച്ച​ത്.

നാ​ര​യ​ണ​ന്‍റെ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ട്ട​ർ അ​തോ​റ​റ്റി​യി​ൽ നി​ന്നും ടൈ​പ്പി​സ്റ്റാ​യി വി​ര​മി​ച്ച ഭാ​ര്യ ശ​കു​ന്ത​ള​യു​ടെ പി​ന്തു​ണ​യു​മു​ണ്ടെ​ന്ന് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 10ന് ​പ​രി​സ്ഥി​തി നാ​രാ​യ​​ണേ​ട്ട​ന് ആ​ദ​രം ഒ​രു​ക്കു​ന്നു​ണ്ട്. പാ​ല​ക്കാ​ടി​ന്റെ ജ​ന​കീ​യ പ​ന​ങ്കാ​വ് പ​ദ്ധ​തി​ക്കും വ്യാ​ഴാ​ഴ്ച​യാ​ണ് തു​ട​ക്ക​മാ​വു​ക.

Show Full Article
TAGS:Palakad news Environment News 
News Summary - a 90 year who planted around 900 Asian palmyra palm
Next Story