പുലി ശല്യം: പ്രതിഷേധവുമായി നഞ്ചിയമ്മയും നാട്ടുകാരും
text_fieldsപുലി ശല്യത്തിനെതിരെ പരാതിയുമായി ഗായിക നഞ്ചിയമ്മയും ജനപ്രതിനിധികളും നാട്ടുകാരും
വനം വകുപ്പ് ഓഫിസിലെത്തിയപ്പോൾ
അഗളി: അഗളി പഞ്ചായത്തിലെ ഗൂളിക്കടവ് വൈദ്യർ കോളനി, പൂവാത്ത കോളനി ഭാഗങ്ങളിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടുന്നത് സ്ഥിരമായതോടെ ഗായിക നഞ്ചിയമ്മയും ജനപ്രതിനിധികളും പ്രദേശവാസികളും പ്രതിഷേധവുമായി അട്ടപ്പാടി റെയ്ഞ്ച് ഓഫിസിലെത്തി.
നഞ്ചിയമ്മയുടെ വീടിന് സമീപം മാത്രം ഒരാഴ്ചക്കകം ഏഴ് വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗായിക നഞ്ചിയമ്മ, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് ശീലക്ഷ്മി ശ്രീകുമാർ, േബ്ലാക്ക് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, മറ്റ് ജനപ്രതിനിധികൾ എന്നിവരാണ് പ്രദേശവാസികൾക്കൊപ്പമെത്തി റെയ്ഞ്ച് ഓഫിസർക്ക് പരാതി നൽകിയത്. പുലിയുടെ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ വനം വകുപ്പിന്റെ ദ്രുതകർമസേനയെ വിന്യസിക്കനും കാമറ സ്ഥാപിക്കാനും തുടർന്ന് നടന്ന ചർച്ചയിൽ തീരുമാനമായി.