അട്ടപ്പാടിയിൽനിന്ന് വൻതോതിൽ മണ്ണ് കടത്തൽ
text_fieldsഅഗളി: അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വൻതോതിൽ മണ്ണ് കടത്തുന്നു. വലിയ ടോറസ് ലോറിയിലാണ് അട്ടപ്പാടി ചുരം കടന്ന് വാഹനങ്ങൾ തൃശൂർ അടക്കമുള്ള പ്രദേശങ്ങളിലേക്ക് മണ്ണ് കടത്തുന്നത്. വീട് വെക്കാൻ എന്ന് പറഞ്ഞ് അനുമതി നേടിയ ശേഷമാണ് മണ്ണ് കടത്തൽ നടത്തുന്നത്. ജെല്ലിപ്പാറ, കൽക്കണ്ടി ഭാഗങ്ങളിൽ നിന്നാണ് പ്രധാനമായും കടത്തുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് അഗളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം നടത്തി.
അധികൃതരുടെ ഒത്താശയോടു കൂടിയാണ് വൻതോതിൽ മണ്ണ് കടത്തൽ നടക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഒരു പാസിന്റെ മറവിൽ നിരവധി ലോഡ് മണ്ണാണ് കടത്തുന്നത്. തൃശൂരിലെ ഓട് ഫാക്ടറിയിലേക്കാണ് പ്രധാനമായും മണ്ണ് കടത്തുന്നത്.