ഷോളയൂരിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ; ആനകൾ തമ്മിലുള്ള ആക്രമണത്തിലേറ്റ പരിക്കാണ് മരണ കാരണം
text_fieldsവീട്ടിക്കുണ്ട് ഉന്നതിക്കടുത്ത് കണ്ടെത്തിയ കാട്ടാനയുടെ ജഡം
അഗളി: അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ട് ഉന്നതിക്കടുത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. ഏകദേശം പത്തു വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമാണ് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അഴുകിയ നിലയിൽ കണ്ടെത്തിയത്. ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ആനയുടെ ജഡത്തിൽ കൊമ്പ് കൊണ്ട് കുത്തേറ്റ പാടുകളുണ്ട്. ആനകൾ തമ്മിലുണ്ടായ ആക്രമണത്തിലേറ്റ പരിക്കാണ് മരണ കാരണമന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം വെറ്ററിനറി ഡോക്ടർമാർ അറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സുമേഷിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.