കലയും സാഹിത്യവും മനുഷ്യരാശിയുടെ നിലനിൽപ്പിന് അനിവാര്യം -അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ
text_fieldsഎടത്തനാട്ടുകരയിൽ നടക്കുന്ന എ സോൺ കലോത്സവം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
അലനല്ലൂർ: കലയും സാഹിത്യവും നമ്മുടെ സമൂഹത്തിൽ നിലനിൽക്കേണ്ടതാണെന്നും മാനവരാശിയുടെ നിലനിൽപ്പിന്റെ അനിവാര്യഘടകമാണിതെന്നും അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. എടത്തനാട്ടുകര കെ.എസ്.എച്ച്.എം എജുക്കേഷണൽ കോപ്ലക്സിൽ കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.എച്ച്.എം കോളജ് പ്രിൻസിപ്പലും സംഘാടക സമിതി വൈസ് ചെയർമാനുമായ ഡോ. അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. കോളജ് ചെയർമാനും സംഘാടകസമിതി ട്രഷറുമായ ഡോ. കെ. മഹഫൂസ് റഹീം, കലോത്സവ കൺവീനർ കെ.പി. അമീൻ റാഷിദ്, ഹംസ, ഗിരീഷ് ഗുപ്ത, നിജാസ് ഒതുക്കുംപുറത്ത്, പി.പി. ഷാനവാസ്, മഠത്തൊടി സിബ്ഗത്ത്, മുഫീന ഏനു, ഹാരിസ്, പൂതാനി നസീർ ബാബു, സുബൈർ പാറോക്കോട്ടിൽ, നാസർ കാപ്പുങ്ങൽ, ഷറഫു പിലാക്കൽ, എം.പി.എ. ബക്കർ, നിഖിൽ, ആയിഷ മറിയം, തസ്നിയ, സഹദ്, ഇൻസാം, ഇർഫാൻ, നിഥിൻ ഫാത്തിമ എന്നിവർ സംസാരിച്ചു.


