സ്നേഹഭവന പദ്ധതിയുമായി എടത്തനാട്ടുകര ഹൈസ്കൂൾ
text_fieldsഎടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ സ്നേഹഭവനം പദ്ധതിയുടെ കീഴിൽ നിർമിക്കുന്ന വീടിന്റെ കട്ടില വെപ്പ് ജില്ല പഞ്ചായത്ത് അംഗം റഷീദ് ആലായൻ നിർവഹിക്കുന്നു
അലനല്ലൂർ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗം ബാധിച്ച് പിതാവ് മരണപ്പെട്ട സഹപാഠിക്ക് എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ‘സ്നേഹ ഭവനം’ പദ്ധതിക്ക് കീഴിൽ വീട് നിർമാണം ആരംഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥിനിയുടെ നിർധന കുടുംബത്തിനാണ് സ്കൂൾ പി.ടി.എ, അധ്യാപകർ, വിദ്യാർഥികൾ, പൂർവ അധ്യാപകർ, സ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നീ സന്നദ്ധ സംഘടനകൾക്ക് കീഴിൽ വീട് നിർമിച്ച് നൽകുന്നത്. ജില്ല പഞ്ചായത്ത് അംഗം റഷീദ് ആലായൻ വീടിന്റെ കട്ടില വെപ്പ് നിർവഹിച്ചു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. അഹമ്മദ് സുബൈർ, സ്കൂൾ പ്രധാനാധ്യാപകൻ കെ.എ. അബ്ദുമനാഫ്, സീനിയർ അസിസ്റ്റന്റ് പി. ഹംസക്കുട്ടി, കെ. യൂനുസ് സലീം, പി. അബ്ദുസ്സലാം, പി.പി. അബ്ദുൽ ലത്തീഫ്, പി. ബൾക്കീസ് ഇബ്രാഹിം, നൗഷാദ് മാടാമ്പാറ എന്നിവർ സംസാരിച്ചു.


