മുണ്ടക്കുന്ന് അംഗൻവാടി സ്മാർട്ടായി
text_fieldsഎടത്തനാട്ടുകര മുണ്ടക്കുന്ന് സ്മാർട്ട് അംഗൻവാടി
അലനല്ലൂർ: അലനല്ലൂർ ഗ്രാമ പഞ്ചായത്ത് രണ്ടര ലക്ഷം രൂപ വകയിരുത്തി സ്മാർട്ടാക്കിയ മുണ്ടക്കുന്ന് അംഗൻവാടി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.പി. സജ്ന സത്താർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എം. മെഹർബാൻ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. ജിഷ, ഗ്രാമ പഞ്ചായത്തംഗം പി. ബഷീർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ റഫീഖ പാറോക്കോട്, കെ.ടി. ഹംസപ്പ, മുൻ ഗ്രാമ പഞ്ചായത്തംഗം സി. മുഹമ്മദാലി, എം.പി.എ. ബക്കർ, സി. ഷൗക്കത്തലി, ജയശങ്കരൻ, അക്ബറലി പാറോക്കോട്, സീനത്ത്, ഷിബ, പ്രമീള, നിജാസ് ഒതുക്കുംപുറത്ത്, കെ. അബൂബക്കർ, തൈക്കോട്ടിൽ റഹ്മത്ത്, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.