ഒപ്പനയിൽ ഒന്നാമതായി മുണ്ടൂർ യുവക്ഷേത്ര കോളജ്
text_fieldsഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ
മുണ്ടൂർ യുവ ക്ഷേത്ര കോളജ് ടീം
അലനല്ലൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ കലോത്സവത്തിൽ നടന്ന ഒപ്പന മത്സരത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജ് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷത്തെ ഇൻറർ സോൺ വിജയികളും കൂടിയായ യുവക്ഷേത്ര കോളജ് പുതുമയാർന്ന അവതരണം കൊണ്ട് സദസ്സ് കീഴടക്കി. മല്ലിക മലർ വിരിഞ്ഞു.. മൊഞ്ചിട്ടും ഇതൾ പരന്നു... എന്ന് വഴിനീളെ പാടി വൈഷ്ണവി തുടക്കം കുറിച്ചപ്പോൾ കേൾവിക്ക് പരിക്ക് പറ്റാതെ ശ്രുതി ശുദ്ധമായി ലെനയും ജിയയും പിൻപാട്ടുകാരായി.
സഫയും ഹിബയും അജ്ജലയും പാർവതിയും നഫീസയും കീർത്തനയും ഒപ്പന ചുവടുകൾ കൊണ്ട് രാവിനെ മനോഹരമാക്കി മാറ്റി. സ്വർഗീയ വേഷ ഭൂഷാധികളോടെ മണവാട്ടി ജുസൈലത്ത് ചിരിച്ചിറങ്ങിയപ്പോൾ കലോത്സവം ആരവമുയരുന്ന കല്യാണ പന്തലായി മാറി. 22 ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് യുവക്ഷേത്ര കിരീടം കരസ്ഥമാക്കിയത്.


