പാലക്കടവ് പാലത്തിന് സമീപം സംരക്ഷണ വേലിയില്ല; വീണ്ടും കാറപകടം
text_fieldsഎടത്തനാട്ടുകര ഉണ്ണിയാൽ റോഡിൽ പാലക്കടവ് പാലത്തിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞ കാർ തെങ്ങിൽ തങ്ങി നിൽക്കുന്നു
അലനല്ലൂർ: എടത്തനാട്ടുകര ഉണ്ണിയാൽ റോഡിൽ പാലക്കടവ് പാലത്തിന് സമീപം വാഹനങ്ങൾ താഴ്ചയിലേക്ക് മറിയുന്നത് തുടർക്കഥയാകുന്നു. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടേകാലിന് ഉണ്ണിയാൽ ഭാഗത്ത് നിന്ന് എടത്തനാട്ടുകര ചിരട്ടകുളം ഭാഗത്തേക്ക് വരുന്ന കൊറ്റരായിൽ (മഠത്തിൽ) റഹ്‌മത്ത് ഓടിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിയുന്നതിനിടയിൽ റോഡിന് സമീപമുള്ള തെങ്ങിൽ തങ്ങിനിന്നു.
ഇതോടെ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റോഡിന്റെ ഇരുഭാഗത്തും എട്ടടിയോളം താഴ്ചയുണ്ട്. ഉണ്ണിയാൽ ഭാഗത്ത് നിന്ന് എടത്തനാട്ടുകര ഭാഗത്തേക്ക് വരുന്നതിനിടയിൽ പാലത്തിനടുത്തുള്ള ചെറിയ വളവും കയറ്റവും അപകടക്കെണി ഒരുക്കുന്നത്. സംരക്ഷണ വേലി നിർമിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരേയും പരിഹാരം കണ്ടിട്ടില്ല.


