Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightആംബുലൻസ് ഡ്രൈവറെ...

ആംബുലൻസ് ഡ്രൈവറെ മർദിച്ചതിൽ പൊലീസ് കേസെടുത്തു

text_fields
bookmark_border
ആംബുലൻസ് ഡ്രൈവറെ മർദിച്ചതിൽ പൊലീസ് കേസെടുത്തു
cancel
camera_alt

മ​ർ​ദ​ന​മേ​റ്റ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​ച്ചപ്പോൾ

അലനല്ലൂർ: അലനല്ലൂരിൽ ആംബുലൻസ് ഡ്രൈവറെയും ഡോക്ടറെയും മർദിച്ചതിൽ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകൽ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി പത്തിനുശേഷം അലനല്ലൂർ സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുവന്ന രോഗിക്ക് മരുന്നുമാറി കൊടുത്തുവെന്ന് ആരോപിച്ച് ഡോക്ടറെയും സ്റ്റാഫിനെയും രോഗികളുടെ ബന്ധുക്കൾ മർദിച്ചു. രോഗിയെ ഉടൻതന്നെ വിദഗ്ധ ചികിത്സക്കുവേണ്ടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് വിളിച്ചു. തൊട്ടടുത്തുള്ളെ ആംബുലൻസുകൾക്ക് ഒഴിവില്ലാത്തതിനാൽ വട്ടമ്പലത്തുനിന്ന് ആംബുലൻസ് വരികയായിരുന്നു.

രോഗിയെ ഉടൻ ആംബുലൻസിൽ കയറ്റി ബൈസ്റ്റാൻഡറെ കാത്തുനിൽക്കുന്നതിനിടയിൽ വാഹനം എടുക്കാത്തതിനെ ചൊല്ലി ഡ്രൈവരെ മർദിക്കുകയായിരുന്നു. മർദനമേറ്റ ഡ്രൈവർ രോഗിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ഡ്രൈവർ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു. മനുഷ്യ ജീവൻ രക്ഷിക്കാൻ വേണ്ടി രാപകലില്ലാതെ സ്വന്തം ജീവൻ പോലും മാറ്റിവെച്ച് സദാസമയവും സമൂഹത്തിന് സേവനം ചെയ്യുന്ന ആംബുലൻസ് ഡ്രൈവറെ ആക്രമച്ചതിൽ ശക്തമായ പ്രതിഷധമാണ് ആംബുലൻസ് ഡ്രൈവർ രേഖപ്പെടുത്തിയത്.

Show Full Article
TAGS:Police registered case assaulting Ambulance Driver 
News Summary - Police register case for assaulting ambulance driver
Next Story