കാറപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
text_fieldsഎടത്തനാട്ടുകര മുച്ചിക്കലിൽ അപകടത്തിൽപെട്ട കാർ
അലനല്ലൂർ: എടത്തനാട്ടുകര മുച്ചിക്കലിൽ നടന്ന കാർ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. നാന്നാം പള്ളിയാലിലെ പൂളക്കൽ മൊയ്തീൻകുട്ടി മകൾ നിഷ്ബ (18), ഓങ്ങല്ലൂർ ഹനീഫ മകൾ സഹല (18) എന്നിവരെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന പിലാച്ചോല കള്ളിവളപ്പിൽ സമീർ മകൻ ആദിലിന് (17) നിസ്സാര പരിക്കാണുള്ളത്. ഉണ്യാൽ എടത്തനാട്ടുകര റോഡിൽ മൂച്ചിക്കൽ നാന്നാം പള്ളിയാൽ ജങ്ഷനിൽ ബസ് കാത്തിരിക്കുന്ന വിദ്യാർഥികളുടെ നേർക്കാണ് നിയന്ത്രണം വീട്ട കാർ വന്നിടിച്ചത്. കോട്ടപ്പള്ള ഭാഗത്തുനിന്ന് കൊടിയംകുന്ന് ഭാഗത്തേക്ക് പോകുന്ന കാർ ബസ് സ്റ്റോപ്പിനടത്തുള്ള മരത്തിൽ ഇടിച്ചാണ് നിന്നത്.
ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം. പരിക്കേറ്റ വിദ്യാർഥികൾ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിലെ ഒന്നാം വർഷ ഡിഗ്രിക്കാണ് പഠിക്കുന്നത്.


