ക്ഷേത്രവളപ്പിൽ വിളയിച്ച പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിന്
text_fieldsഎടത്തനാട്ടുകര ചിരട്ടക്കുളം മരാട്ട് കാവ് ഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതി എടത്തനാട്ടുകര ടി.എ.എം യു.പി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ കൈമാറുന്നു
അലനല്ലൂർ: ക്ഷേത്രവളപ്പിൽ ജൈവരീതിയിൽ വിളയിച്ചെടുത്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി നൽകി ചിരട്ടക്കുളം മരാട്ടുകാവ് ഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതി. എടത്തനാട്ടുകര ടി.എ.എം യു.പി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്കാണ് ക്ഷേത്രവളപ്പിൽ കൃഷി ചെയ്ത പച്ചക്കറികൾ നൽകിയത്. ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ പി. ജയശങ്കരൻ, പി. വാസുദേവൻ, ക്ഷേത്രം മേൽശാന്തി രമേശ് എമ്പ്രാന്തിരി എന്നിവരിൽനിന്ന് സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി ഭാരവാഹികളായ കെ.ടി. ജഫീർ, കെ. ജാസിറ, അധ്യാപകരായ കെ. ജുനൈദ്, വി.പി. സനൽകുമാർ, പി.എം. ഫായിസ, ബിബി എന്നിവരും വിദ്യാർഥികളും ചേർന്ന് പച്ചക്കറികൾ ഏറ്റുവാങ്ങി.


