ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
text_fieldsആനക്കര: വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടു പറമ്പത്ത് മുഹമ്മദ് റാഫി(42)യെ ആണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചമുമ്പ് കൂറ്റനാട് ഞാങ്ങാട്ടിരി ഭാഗത്ത് വച്ചൂണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പരാതിയാണ് അറസ്റ്റ്.
സഹോദരിയുടെ മകനും കുടുംബവും കാറില്‍ സഞ്ചരിക്കവെ പട്ടാമ്പി സ്വദേശികളായ നാലുപേര്‍ കളിയാക്കിയതായിരുന്നു സംഭവം. തുടര്‍ന്ന് റാഫിയുടെ നേതൃത്വത്തില്‍ ഇവരോട് ചോദിക്കാൻ ചെന്നത് സംഘർഷമുണ്ടാക്കി. ആ സംഭവത്തില്‍ റാഫി തൃത്താല പൊലീസില്‍ നല്‍കിയ പരാതിയില്‍ നാലുപ്രതികളെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ അവരെ വധിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് തിരിച്ചും പരാതി നൽകി. ആ പരാതിയില്‍ റാഫിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ ഇയാള്‍ ഒളിവിലായിരുന്നു. വീടിന്റെ മച്ചില്‍ ഒളിവിൽ കഴിയവെയാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ചാലിശ്ശേരി പൊലീസില്‍ മൂന്നും ചങ്ങരംകുളത്തും തൃത്താലയിലും കേസുകളുണ്ടന്ന് പൊലീസ് പറഞ്ഞു.