ഹരിതഭംഗി നിറഞ്ഞ കിണര്‍ വീണ്ടും വൈറല്‍
text_fieldsകുമരനെല്ലൂരിൽ വയലിന് മധ്യത്തിലുള്ള വട്ടക്കിണര്‍
ആനക്കര: കഴിഞ്ഞവര്‍ഷം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ, ഹരിതഭംഗി നിറഞ്ഞ വട്ടകിണര്‍ ഇത്തവണയും സന്ദര്‍ശകരെ ആകർഷിക്കുന്നു. കപ്പൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിൽ കുമരനെല്ലൂര്‍ പാടശേഖരത്തിലാണ് വര്ണവിസ്മയമാവുന്ന കിണറും ചുറ്റുമുള്ള ഹരിതഭംഗിയും. മഴയില്‍ കിണറ്റില്‍ വെള്ളം നിറഞ്ഞതോടെയാണ് കുളിക്കാനും കാണാനും എത്തുന്നവരുടെ തിരക്കായിരിക്കുന്നത്. ഏറെക്കാലം മുമ്പ് പാടശേഖരത്തില്‍ കൃഷിയാവശ്യത്തിനായി അന്നത്തെ പഞ്ചായത്ത് ഭരണസമിതിയാണ് കിണര്‍ കുഴിച്ചത്. പിന്നീട് ചുറ്റും മണ്ണ് കൂടിക്കിടന്നതും അവിടെ മരങ്ങള്‍ വളര്‍ന്നതും അസൗകര്യമുണ്ടാക്കിയതോടെ കിണര്‍ മാലിന്യത്തൊട്ടിയായി.
എന്നാല്‍, ഏതാനും വര്‍ഷം മുമ്പ് തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ അമീന് മുന്‍കൈയെടുത്ത് കിണർ നവീകരിച്ചു. ഇതോടെയാണ് മഴക്കാലത്ത് യഥേഷ്ടം വെള്ളം നിറയാനും സമീപത്തെ വയലുകളിലെ ദൃശ്യഭംഗി കൗതുകത്തിന് വഴിയൊരുക്കിയതും. കുളിക്കാനെത്തിയ ചിലര്‍ സോഷ്യല്‍മീഡിയകളില്‍ ചിത്രം പ്രചരിപ്പിച്ചതോടെയാണ് വൈറലായത്.


