കഞ്ചാവ് കേസ് പ്രതി കോടതിയിൽനിന്ന് ചാടിപ്പോയി
text_fieldsനസീം
പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് പാലക്കാട് കോടതിയിലേക്ക് കൊണ്ടുപോയ കഞ്ചാവ് കേസ് പ്രതി കേസ് നടപടികൾക്കിടെ പാലക്കാട് കോടതിയിൽനിന്ന് മുങ്ങി. 1.200 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്ത കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നസീം നാസറാണ് (26) ചാടിപ്പോയത്. ബുധനാഴ്ച രാവിലെ പാലക്കാട് അഡീഷനൽ സെഷൻസ്-രണ്ട് കോടതിയിലാണ് സംഭവം.
2017ലാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. പിന്നീട് ജാമ്യത്തിലിറങ്ങി. കേസിൽ പലതവണ വാദം കേൾക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കോടതി കേസ് പരിഗണിച്ച ഘട്ടത്തിൽ ജഡ്ജി കേസിൽ നസീമിനെതിരെ വാറന്റുണ്ടെന്ന് പറഞ്ഞ് റിമാൻഡ് നടപടിക്കായി അൽപം മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നത്രേ. പിന്നീട് കോടതി പരിസരത്തുനിന്നും ഇയാളെ കാണാതാകുകയായിരുന്നെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു.