എഴുവന്തല ഉണ്ണികൃഷ്ണൻ പുരസ്കാരം പ്രഖ്യാപിച്ചു
text_fieldsമാധവൻ പുറച്ചേരി, പ്രഫ. സതീഷ് പോൾ, ആര്യാട് സനൽകുമാർ, വാസു അരീക്കോട്, ഓമന ടി. കരിമ്പുഴ, മോഹൻ ചരപ്പറമ്പിൽ
ചെർപ്പുളശ്ശേരി: വള്ളുവനാടിന്റെ സാഹിത്യകാരനായിരുന്ന എഴുവന്തല ഉണ്ണികൃഷ്ണന്റെ പേരിൽ ഏർപ്പെടുത്തിയ അഞ്ചാമത് സാഹിത്യപുരസ്കാരത്തിന് പ്രഫ. സതീഷ് പോൾ (അണുഭൗതികത്തിലെ സങ്കല്പനങ്ങൾ- വൈജ്ഞാനിക ഗ്രന്ഥം), മാധവൻ പുറച്ചേരി (അമ്മയുടെ ഓർമ്മപുസ്തകം -ആത്മകഥ) എന്നിവർ അർഹരായതായി എഴുവന്തല ഉണ്ണികൃഷ്ണൻ അനുസ്മരണ സമിതി ചെയർമാൻ ടി.പി. ഹരിദാസൻ, കൺവീനർ ബിജുമോൻ പന്തിരുകുലം, ജൂറി ചെയർമാൻ മോഴികുന്നം ദാമോദരൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
ആര്യാട് സനൽകുമാർ (പെൺകൈപെരുമ), വാസു അരീക്കോട് (ഗുരുദർശനം കുട്ടികൾക്ക്), മോഹൻ ചരപ്പറമ്പിൽ (അപ്പുമാഷും മാലതിയും ഷേർളി ടീച്ചറുടെ വാട്സാപ്പും), ഓമന ടി. കരിമ്പുഴ (പവിഴമല്ലിപൂവുകൾ) എന്നിവർ സ്പെഷൽ ജൂറി പുരസ്കാരത്തിനും അർഹത നേടി.
പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 12 ന് രാവിലെ ചെർപ്പുളശ്ശേരി ശാരദാംബ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ സമർപ്പിക്കും.