വേണം, ചെർപ്പുളശ്ശേരിയിൽ ഫയർ സ്റ്റേഷൻ
text_fieldsചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ഫയർ സ്റ്റേഷൻ ഉടനടി അനുവദിക്കണമെന്നാവശ്യം ശക്തം. സമീപകാലത്ത് ടൗണിൽ തുടരെയുണ്ടാകുന്ന അഗ്നിബാധകൾ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഹൈസ്കൂൾ റോഡ് ജങ്ഷനിലെ വ്യാപാര സ്ഥാപനത്തിലും സിനിമാശാലയിലും വൻ അഗ്നിബാധയാണ് ഉണ്ടായത്. എന്നാൽ ചെർപ്പുളശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും പി. മമ്മിക്കുട്ടി എം.എൽ.എ അറിയിച്ചു. അടുത്തിടെ ടൗണിൽ അഗ്നിബാധയുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയർ യൂനിറ്റിന്റെ ഫയർ സർവിസ് സെന്ററെങ്കിലും ഉടനെ ആരംഭിക്കണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി ഭാരവാഹിയായ കെ.എ. ഹമീദ്, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ഷൗക്കത്ത് കരിമ്പനക്കൽ, നഗരസഭ കൗൺസിലർ പി. അബ്ദുൽ ഗഫൂർ എന്നിവർ എം.എൽ.എയോട് ആവശ്യപ്പെട്ടു.