തൊഴിൽ മേള സംഘടിപ്പിച്ചു
text_fieldsചെർപ്പുളശ്ശേരി മലബാർ പോളി ടെക്നിക്കിൽ നടന്ന തൊഴിൽ മേള
ചെർപ്പുളശ്ശേരി: മലബാർ പോളിടെക്നിക് ക്യാമ്പസിൽ നടന്ന തൊഴിൽ മേളയിൽ ബി.ടെക്, എൻജിനീയറിങ് ഡിപ്ലോമ യോഗ്യത നേടിയ രണ്ടായിരത്തോളം ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു. 40 കമ്പനികൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തു. ചെർപ്പുളശ്ശേരി മലബാർ പോളിടെക്നിക്കിലെ പാസ്ഔട്ട് വിദ്യാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പുറമെ വിവിധ ജില്ലകളിലെ എൻജിനീയറിങ് ഡിപ്ലോമ, ബി.ടെക് യോഗ്യത നേടിയ ഉദ്യോഗാർഥികളാണ് മേളയിൽ പങ്കെടുത്തത്.
കേരളം, കർണാടക, തമിഴ്നാട് എന്നിവക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്മെന്റും മേളയുടെ ഭാഗമായി നടന്നതായി കോളജ് അധികൃതർ അറിയിച്ചു.


