പൊന്മുഖത്ത് കാണാം ഭീതിയുടെ മുഖങ്ങൾ
text_fieldsപൊന്മുഖം മലയിലുണ്ടായ മണ്ണിടിച്ചിൽ
ചെർപ്പുളശ്ശേരി: പരിസ്ഥിതി ദുർബലമായ പൊന്മുഖം മലയുടെ താഴ്വാരത്തുള്ള കുടുംബങ്ങൾ ഏറെ ഭീതിയിലാണ്. വയനാട്ടിൽനിന്നുള്ള വാർത്തകൾ ഏറെ ഭീതിയിലാക്കിയിട്ടുണ്ട് ഈ കുടുംബങ്ങളെ. മലയുടെ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിൽ കൂടിയായതോടെ അവരുടെ ഹൃദയമിടിപ്പേറി. മണ്ണിടിഞ്ഞ ഭാഗങ്ങൾ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് പ്രദേശവാസികളോട് ക്യാമ്പുകളിലേക്ക് മാറാൻ നിർദേശിച്ചു. ഈ മലയിൽ ക്വാറി ആരംഭിക്കുന്നതിനെതിരെ ജനകീയ സമരം നടന്നിരുന്നു.
അതിനിടെ മലയുടെ അടിവാരത്തുള്ള കുണ്ടിൽതൊടി അയ്യപ്പന്റെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. റവന്യൂ ഉദ്യോഗസ്ഥരും വാർഡ് മെംബർ എൻ.പി. രാമകൃഷ്ണനും സ്ഥലം സന്ദർശിച്ചു.