നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsഅപകടത്തിൽപെട്ട കാർ
ചെർപ്പുളശ്ശേരി: റോഡിൽനിന്ന് തെന്നി അപകടത്തിൽപ്പെട്ട കാറിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരം കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ ആറിനാണ് ഒറ്റപ്പാലം റോഡിൽ പത്താംമൈലിൽ കാറ് അപകടത്തിൽപ്പെട്ടത്. കാറിൽനിന്ന് അപകടം പറ്റിയ ഉടനെ കാർ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് 18000 പാക്കറ്റ് ഹാൻസ് തുടങ്ങിയ നിരോധിത ഉൽപന്നങ്ങൾ 22 ചാക്കുകളിലായി കണ്ടത്.
കെ.എൽ 56 ഡി 9573 നമ്പറിലുള്ള വാഹനമാണ് അപകടത്തിൽ പെട്ടത്. കേസെടുത്തതായും ഒറ്റപ്പാലം സ്വദേശിയുടെ പേരിലാണ് വാഹനമെന്നും കടകളിൽ വിതരണത്തിനായി കൊണ്ടുവന്നതാകാമെന്നും പൊലീസ് പറഞ്ഞു.