ദേശീയ ഫുട്ബാൾ റഫറിയായി മപ്പാട്ടുകര സ്വദേശി സ്വലാഹുദ്ദീൻ
text_fieldsചെർപ്പുളശ്ശേരി: ആൾ ഇന്ത്യാ ഫുട്ബാൾ അസോസിയേഷൻ നാഷണൽ റഫറിയായി മാരായമംഗലം മപ്പാട്ടുകര സ്വദേശി സ്വലാഹുദ്ദിൻ (30) അർഹത നേടി. കേരളത്തിൽനിന്ന് രണ്ട് പേരാണ് റഫറിയായി യോഗ്യത നേടിയത്. സംസ്ഥാന ഫുട്ബാൾ താരമായിരുന്ന സ്വലാഹുദ്ദീൻ പരിക്കു കാരണം കളിയിൽനിന്ന് വിരമിച്ച ശേഷം റഫറി ടെസ്റ്റ് വഴി കെ.എഫ്.എ റഫറിയായി. ഈ വർഷം ഗ്വാളിയാറിൽ നടന്ന ഫിറ്റ്നസ്സ് ടെസ്റ്റിലും തിയറി പേപ്പറിലും മികച്ച വിജയം നേടി ഗോവയിൽ നടന്ന പ്രാക്ടിക്കൽ ടെസ്റ്റിലും മികച്ച വിജയം നേടി കാറ്റഗറി അഞ്ച് റഫറിയാകുകയായിരുന്നു. 85 പേരിൽനിന്ന് 21 പേരാണ് യോഗ്യത നേടിയത്.
എം.ബി.എ ബിരുദധാരിയായ സ്വലാഹുദ്ദീൻ ഫിഫ റഫറിയാകാനുള്ള തീവ്ര ശ്രമത്തിലാണ്. മപ്പാട്ടുകര കുറ്റീരി മുഹമ്മദിന്റെയും നഫീസയുടെയും മകനാണ്.