Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവർണാഭമായി...

വർണാഭമായി ചിറ്റിലഞ്ചേരി വേല

text_fields
bookmark_border
വർണാഭമായി ചിറ്റിലഞ്ചേരി വേല
cancel

ആലത്തൂർ: ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷിച്ചു. പഞ്ചാംഗ വായന, പൊന്നോല സമർപ്പണം, കൂറയിടൽ, ദേശംവകയും ദേശക്കാരുടെ വകയും12 ദിവസം കണ്യാർ, ഭഗവതിയെ കുടപ്പുറത്ത് എഴുന്നള്ളിക്കൽ, വിവിധ പ്രദേശങ്ങളിൽ നാല് ദിവസത്തെ പറയെടുപ്പ്, ആന ചമയപ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവയായിരുന്നു ഉത്സത്തിന് മുമ്പുള്ള ദിവസങ്ങളിലെ ചടങ്ങുകൾ.

ബുധനാഴ്ച രാവിലെ ഗണപതി ഹോമത്തോടെയാണ് വേലയുടെ പ്രത്യേക പൂജകൾ തുടങ്ങിയത്. ഉച്ചക്ക് ഈടുവെടി, കേളി പറ്റ്, ആനപ്പുറത്ത് കോലം കയറ്റൽ തുടർന്ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് എന്നിവ നടന്നു. മൂലസ്ഥാനത്തു നിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് വൈകുന്നേരം പാണ്ടിമേളത്തോടെ ക്ഷേത്രത്തിലെത്തി സമാപിച്ചു. രാത്രി 10 ന് മൂലസ്ഥാനത്ത് ഇരട്ട തായമ്പകയോടെ രാത്രി വേല ആരംഭിച്ചു. കരിവേലയാണ് ആദ്യ ചടങ്ങ്. വ്യാഴാഴ്ച പുലർച്ചെ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിച്ച് വള്ളിയറുക്കൽ, കേളി പറ്റ്, കൊമ്പ് പറ്റ്, കുഴൽപറ്റ്, എന്നിവയ്ക്കു ശേഷം പാണ്ടിമേളത്തോടെ എഴുന്നള്ളിപ്പ് സ്വർഗനാഥസ്വാമി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ചെറുനെട്ടൂരി ക്ഷേത്രത്തിലെത്തി രാവിലെ കോലം ഇറക്കി ദേവിയെ വണങ്ങി വിടവാങ്ങുന്നതാണ് സമാപനം.

Show Full Article
TAGS:celebration palakakad news 
News Summary - Chittilanchery Vela celebrated with grandeur and color.
Next Story