വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു
text_fieldsവീട്ടുമുറ്റത്ത് കത്തിച്ച സ്കൂട്ടർ
ചിറ്റൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു. കന്നിമാരി കുറ്റിക്കൽചള്ള സ്വദേശി ഭക്തവത്സലന്റെ സ്കൂട്ടറാണ് കത്തിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പോർച്ചിൽ നിർത്തിയിട്ട വാഹനം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച മീനാക്ഷിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരനിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തു.
ശരീരം മുഴുവൻ മറച്ച് ഒരാൾ വീടിന് മുറ്റത്തേക്ക് കയറി പെട്രോൾ ഒഴിച്ച് കത്തിക്കുന്നത് വീടിന് മുന്നിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഭക്തവത്സലനും അച്ഛനും അമ്മയും അകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തുവന്ന് നോക്കിയപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്.
ഉടൻ വെള്ളമടിച്ച് തീയണച്ചതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. വിരലടയാള വിദഗ്ധരും, ഡോഗ് സ്കോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.