ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്: ചിറ്റൂർ സ്വദേശി പിടിയിൽ
text_fieldsനിഖിൽദാസ്
ചിറ്റൂർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ ചിറ്റൂർ നീർക്കോട് സ്വദേശി പൊലീസ് പിടിയിലായി. ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിന് സമീപം നീർക്കോട് മണിയുടെ മകൻ നിഖിൽ ദാസ്(28) ആണ് പിടിയിലായത്.
കമ്പോഡിയയിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കല്ലടിക്കോട് സ്വദേശി അഭിലാഷിൽനിന്ന് 4.20 ലക്ഷം രൂപ കൈക്കലാക്കിയ യുവാവിനെയാണ് ചിറ്റൂർ പൊലീസ്പി ടികൂടിയത്. തായ്ലൻഡിൽനിന്ന് റോഡ് മാർഗം കമ്പോഡിയയിലേക്ക് പോകവേ വഴിയിൽവെച്ച് ഒരു സംഘം ഇവരെ തടവിലാക്കുകയും മാസങ്ങൾ അടിമ വേല ചെയ്യിക്കുകയും ചെയ്തു.
വീട്ടുകാരുടെ പരാതിയിൽ തായ്ലൻഡിലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇടപെട്ടതിനെ തുടർന്നാണ് അഭിലാഷ് ഉൾപ്പെടെ ആളുകളുടെ മോചനം സാധ്യമായത്. അഭിലാഷിന്റെ പിതാവിന്റെ പരാതിയെ തുടർന്ന് ചിറ്റൂർ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.