കേരള ബാങ്കും റിസർവ് ബാങ്കും സഹകരണ മേഖലയെ തകർക്കുന്നു -കെ. മുരളീധരൻ
text_fieldsചിറ്റൂർ: കേരള ബാങ്കും റിസർവ് ബാങ്കും സാധാരണക്കാരുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ തകർക്കുകയാണെന്ന് മുൻ മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
കൊഴിഞ്ഞാമ്പാറ സർവിസ് സഹകരണ ബാങ്കിന്റെ പ്രഥമശാഖയുടെ പ്രവർത്തനം എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്തിലെ ആർ.വി.പി പുതൂരിൽ വില്ലേജ് ഓഫിസിന് സമീപത്തുള്ള പുതിയ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് കെ.എസ്. തണികാചലം അധ്യക്ഷത വഹിച്ചു. സ്ട്രോങ് റൂം ഉദ്ഘാടനം മുൻ എം.എൽ.എ കെ. അച്യുതനും ആദ്യനിക്ഷേപം സ്വീകരിക്കൽ കുഴൽമന്ദം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. തങ്കപ്പനും നിർവഹിച്ചു.
സേഫ് ഡിപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ചിറ്റൂർ പ്രാഥമിക കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് കെ. ഗോപാലസ്വാമിയും ആദ്യത്തെ വായ്പാവിതരണം പാലക്കാട് സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ (ജനറൽ) എം. ശ്രീഹരിയും നിർവഹിച്ചു. ആർ.സി അരുണാചൽ കൗണ്ടർ ആദ്യ നിക്ഷേപകൻ ആയി.
കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രിയദർശനി, പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, ചിറ്റൂർ അസി. രജിസ്ട്രാർ കെ. രമേഷ് കുമാർ, കെ. രവീന്ദ്രൻ, ആർ. രമേഷ്, എം. ശോഭന, പി. ദിലീപ് കുമാർ, ആർ.സി. സമ്പത്ത് കുമാർ എന്നിവർ സംസാരിച്ചു.