എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsറംഷാദ്
ചിറ്റൂർ: കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ 338.16 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഉൾപ്പെട്ട ഒരു പ്രതികൂടി അറസ്റ്റിൽ. മണ്ണാർക്കാട്, എടത്തനാട്ടുകര, ചിരട്ടക്കുളം, കോട്ടനായ്ക്കൽ വീട്ടിൽ എ. റംഷാദിയാണ് (30) അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ ഒരു യുവതിയടക്കം ആറുപേർ പിടിയിലായി.
കഴിഞ്ഞ ഞായറാഴ്ചയാണ് കാറിൽ കടത്തിക്കൊണ്ടുവരുന്നതിനിടെ എം.ഡി.എം.എയുമായി മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച്. മുഹമ്മദ് നാഷിഫ്(39), മണ്ണാർക്കാട് അലനല്ലൂർ കർക്കിടാംകുന്ന് എച്ച്. ഫാസിൽ (32) എന്നിവർ നടപ്പുണിയിൽ വെച്ചും മണ്ണാർക്കാട് കർക്കിടാംകുന്ന് പലക്കടവ് വടക്കൻ ഹൗസിൽ എ. ഷഫീക് (30), കോഴിക്കോട് ബേപ്പൂർ കക്കിരിക്കാട് മഹ്സിന ഹൗസിൽ കെ.പി. മുനാഫിസ് (29), ആലപ്പുഴ തുമ്പോളി പാലിയത്തയിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരെ പിടികൂടിയിരുന്നു.