Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_rightഓപറേഷൻ തണ്ടർ;...

ഓപറേഷൻ തണ്ടർ; ചിറ്റൂരിൽ വൻ സ്പിരിറ്റ്‌ വേട്ട

text_fields
bookmark_border
ഓപറേഷൻ തണ്ടർ; ചിറ്റൂരിൽ വൻ സ്പിരിറ്റ്‌ വേട്ട
cancel

ചിറ്റൂർ: ഓപറേഷൻ തണ്ടറിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ കനാലിൽ ഒളിപ്പിച്ച 736 ലിറ്റർ സ്പിരിറ്റ് പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചിറ്റൂർ എക്‌സൈസ് സർക്കിൾ, എക്‌സൈസ് റെയ്ഞ്ച് സംഘങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കൈകാട്ടി-ആർ.വി പുതൂർ റോഡിൽ കുളപ്പുരയിൽ കനാലിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 23 കന്നാസുകളിലായാണ് 736 ലിറ്റർ സ്പിരിറ്റ്‌ കണ്ടെടുത്തത്.

എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജിതിൻ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ സിജിത്ത്, ശ്രീജിത്ത്‌, പ്രിവന്‍റീവ് ഓഫിസർമാരായ ദിലീപ്, രാകേഷ്, സിവിൽ എക്സൈസ് ഓഫിസർ പ്രസാദ്, ഡ്രൈവർ സിവിൽ എക്സൈസ് ഓഫിസർ സുരേഷ്, മൂസാപ്പാ, ഗിരീഷ്, പ്രദീപ് കുമാർ, മുഹമ്മദ്‌ റിയാസ്, യാസിർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Show Full Article
TAGS:localnews palakakad Spirit Seized Operation Thunder 
News Summary - Operation Thunder: Massive Spirit Seizure in Chittur
Next Story