സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് എക്സൈസ് പിടികൂടി
text_fieldsചിറ്റൂർ: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 102 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ 12.30 നാണു സംഭവം. എക്സൈസ് സംഘം വണ്ണാമടയിൽ വാഹന പരിശോധന നടത്തുന്നതിനിടെ വണ്ണാമട-കുമരനൂർ റോഡിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടറിനെ പിന്തുടരുകയായിരുന്നു.
സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞതോടെ വാഹനം ഉപേക്ഷിച്ച് പ്രതി ഓടി മറഞ്ഞു. വാഹനം പരിശോധിച്ചതിൽ 35 ലിറ്റർ കൊള്ളുന്ന മൂന്ന് കന്നാസുകളിലായി 34 ലിറ്റർ വീതം സ്പിരിറ്റാണ് പിടികൂടിയത്. ചിറ്റൂർ എക്സൈസ് ഇൻസ്പെക്ടർ എസ്. ബാലഗോപാലൻ, ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സി.ജെ. ഫ്രാൻസിസ്, എൻ. ഗോപകുമാരൻ, ആർ. സന്തോഷ് കുമാർ, എം. പ്രസാദ്, എസ്. ഷാജഹാൻ, എ. അശോക്, എസ്. സന്തോഷ്, ഡ്രൈവർ ശെൽവകുമാർ എന്നിവർ നടത്തിയ പരിശോധനയാണ് സ്പിരിറ്റ് കണ്ടെത്തിയത്.